പാലക്കാട്: പാലക്കാട്ടെ സിപിഎം വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ മുന്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ പാര്‍ട്ടി നടപടി
ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു അറിയിച്ചു. വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനും പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചതിനുമാണ് നടപടി.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശശി തെളിയിക്കുകയാണെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഇ.എന്‍. സുരേഷ് ബാബു വെല്ലുവിളിച്ചു. ജനകീയരായ നേതാക്കള്‍ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരിക്കുന്നതെന്നും അതിനെ ഞങ്ങള്‍ ചോദ്യം ചെയ്യുമെന്നും വിമത കണ്‍വെന്‍ഷനില്‍ വെച്ച് സുരേഷ് ബാബുവിനെതിരെ ശശി ആഞ്ഞടിച്ചിരുന്നു. പാര്‍ട്ടി ഭരണസ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തുകയാണെന്നും ക്രൂരമായി വേട്ടയാടപ്പെട്ടവര്‍ പാര്‍ട്ടിയിലുണ്ടെന്നും ശശി പറഞ്ഞു

Post a Comment