Sunday, February 15, 2026

താമരശ്ശേരിയിൽ പരസ്യ മദ്യപാനം. രണ്ട് പേർ പിടിയിൽ


താമരശ്ശേരി: കോരങ്ങാട് -കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്ത് നടുറോഡിൽ വെച്ചാണ് രണ്ടു് യുവാക്കളുടെ പരസ്യ മദ്യപാനം. ഇവർ റോഡിൽ നിന്നും മാറാത്തതിനെ തുടർന്ന് ഹോർണ് അടിച്ച ലോറി ഡ്രൈവർക്ക് നേരെ ഭീഷണിയുമായി യുവാവ് അടുന്നു.
ഉച്ചക്ക് 2.35 ഓടെയാണ് സംഭവം.

റോഡിൽ മദ്യപിച്ച രണ്ടുപേരെയും പോലീസ് പിടികൂടി, നാട്ടുകാർ വിവരം അറിയിച്ചതിതിനെ സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് ഇരുവരേയും പിടികൂടുകയായിരുന്നു.  താമരശ്ശേരി പി സി മുക്ക് അബി, താമരശ്ശേരി മുണ്ടപ്പുറം സ്വദേശി ഷാലു എന്നിവരാണ് പിടിയിലായത്.

Post a Comment

Whatsapp Button works on Mobile Device only