Sunday, February 15, 2026

വിസ്ഡം ജില്ലാ മദ്രസ മാനേജ്മെൻ്റ് സംഗമം സമാപിച്ചു.



കൊയിലാണ്ടി: മദ്രസകളെ കേവലം മതപഠന കേന്ദ്രങ്ങൾ എന്നതിനപ്പുറം, സമൂഹത്തിന്റെ പൊതുനന്മയ്ക്കും പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങൾക്കും സഹായകരമായ രീതിയിൽ മാറ്റിയെടുക്കാൻ മദ്രസ മാനേജ്‌മെന്റുകൾ തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത്  ജില്ലാ സമിതി അഭിപ്രായപ്പെട്ടു. കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ജില്ലാ മദ്രസ മാനേജ്‌മെന്റ് മീറ്റിലാണ് ഈ ആഹ്വാനമുണ്ടായത്.

​വിസ്ഡം സംസ്ഥാന വിദ്യാഭ്യാസബോർഡ് മെമ്പർ പി.ഒ ഉമറുൽ ഫാറൂഖ് സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ സെകട്ടറി കെ.പി. പി ഖലീലുറഹ്മാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ചർച്ചകൾ മീറ്റിൽ നടന്നു.

​സംസ്ഥാന പ്രതിനിധി ഡോ. ഷിയാസ് സ്വലാഹി, വിസ്ഡം ജില്ലാ ജനറൽ സെക്രട്ടറി കെ ജമാൽ മദനി വിഷയങ്ങൾ അവതരിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള മദ്രസ മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു. മദ്രസകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള കർമ്മപദ്ധതികൾക്കും യോഗം രൂപം നൽകി.


ജില്ലാ കൺവീനർ കെ അബ്ദുൽ നാസർ മദനി സ്വാഗതവും സെക്രട്ടറി വി.വി ബഷീർ നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only