Sunday, February 15, 2026

എളേറ്റിൽ ഹോസ്പിറ്റൽ അക്കാദമി കോളേജ് ഡേ 'AURA'26' സമാപിച്ചു




എളേറ്റിൽ: എളേറ്റിൽ ഹോസ്പിറ്റൽ അക്കാദമി കോളേജ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോളേജ് ഡേ  'AURA'26'പരിപാടിക്ക് ആവേശകരമായ സമാപ്തി. 

  ആറ് ദിവസങ്ങളിലായി നടന്ന വിപുലമായ കലാപരിപാടികളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടമാക്കി.
കോളേജ് യൂണിയൻ ചെയർപേഴ്സൺ നിദ ഫാത്തിമയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലബാർ മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറും എളേറ്റിൽ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഓർത്തോപീഡിക് സർജനുമായ ഡോ. പരാഗ് പുഷ്പൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ചടങ്ങിൽ സ്റ്റുഡൻ്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി നജ ഫാത്തിമ സ്വാഗതം ആശംസിച്ചു. മാനേജിംഗ് പാർട്ട്ണർ ജംഷീന സലീം, ഇ.എച്ച് അക്കാദമി കോർഡിനേറ്റർ ഫാഹിസ് കെ.ടി, സ്റ്റാഫ് സെക്രട്ടറി ജസ്ന എം.പി , അഞ്ജന, കല എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു. 

ആർട്ട്സ് സെക്രട്ടറി ഫാത്തിമ സന കൃതജ്ഞത രേഖപ്പെടുത്തി. വിവിധ അവാർഡുകളും സമ്മാനദാനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു..

Post a Comment

Whatsapp Button works on Mobile Device only