Thursday, February 12, 2026

മറ്റേ മോൻ' പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ഉദ്ദേശിച്ചത് 'മറ്റേ മകൻ'; പേര് കിട്ടാത്തത് കൊണ്ടാണെന്നും പ്രതികരണം



മറ്റേ മോൻ’ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ‘മറ്റേ മകൻ’ എന്നാണ് ഉദ്ദേശിച്ചതെന്നും ആ സമയത്ത് പേര് കിട്ടാത്തത് കൊണ്ട് അങ്ങനെ പറഞ്ഞുവെന്നുമാണ് സുരേഷ് ​ഗോപിയുടെ വിശദീകരണം.


 അമ്മയാണെ സത്യമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു. എയിംസുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സുരേഷ് ​ഗോപിയുടെ വിവാദ പരാമർശം. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. സുരേഷ് ​ഗോപിയുടെ വാക്കുകൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.

Post a Comment

Whatsapp Button works on Mobile Device only