Friday, February 13, 2026

അരയിടത്തു പാലത്തിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്ക്.


കോഴിക്കോട്: കോഴിക്കോട് അരയിടത്തു പാലത്തിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്ക്. ജീപ്പിലുണ്ടായിരുന്ന ഒരാൾക്കും കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കുമാണ് പരിക്കേറ്റത്. തിരൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച ഷ്വിഫ്റ്റ് കാറും കൊടുവള്ളി സ്വദേശിയുടെ ജീപ്പുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന അമ്മയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണ്.

വ്യാഴാഴ്ച‌ വൈകീട്ട് മൂന്നരയോടെയാണ് അപകടം. തൊണ്ടയാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന കാറിനെ തെറ്റായ ദിശയിൽ അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മീഞ്ചന്തയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേന കാറ് വെട്ടിപ്പൊളിച്ചാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്

Post a Comment

Whatsapp Button works on Mobile Device only