താമരശ്ശേരി: താമരശ്ശേരി ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്ര വികസനം സാധ്യമാക്കുന്ന എം എൽ എ യുടെ ഉന്നതി പ്രൊജക്റ്റിനു കീഴിൽ 16 ഇൻ്ററാക്റ്റീവ് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം ഡോ.എം കെ മുനീർ എംഎൽഎ നിർവ്വഹിച്ചു.
മറ്റു വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്ഥമായി 'താമരശ്ശേരി മാതൃക' കേരളത്തിനു സമ്മാനിക്കാനുതകുന്ന ഒട്ടേറെ വികസന പദ്ധതികൾ ചടങ്ങിൽ പ്രഖ്യാപിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന നാലു കോടി രൂപയുടെ കെട്ടിടവും സ്റ്റേജ് കം ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യപ്പെടുന്നതോടുകൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് താമരശ്ശേരി ജീവിഎച്ച്എസ്എസ്സിനു മാറാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഹയർ സെക്കൻ്ററി വിഭാഗത്തിൽ നിർമ്മിക്കുന്ന രണ്ട് ക്ലാസ്സ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനവും ചടങ്ങിൽ എം എൽ എ നിർവ്വഹിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി ജി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ഗിരീഷ് കുമാർ, വാർഡുമെമ്പർമാരായ സൈനുൽ ആബിദീൻ തങ്ങൾ, എ,പി ഹബീബ് റഹ്മാൻ, ആസാദ് കാരാടി, പിടിഎ പ്രസിഡൻ്റ് അഷ്റഫ് കോരങ്ങാട്,
വൈസ് പ്രസിഡൻ്റ് കെ ആർ ബിജു, പ്രിൻസിപ്പൽമാരായ യുബി മഞ്ജുള, എം പി അനിൽകുമാർ, എച്ച് എം, എ കെ അബ്ദുൽ ഗഫൂർ പ്രസംഗിച്ചു.

Post a Comment