Friday, February 20, 2026

ഇനി "112" ൽ വിളിക്കൂ, താമരശ്ശേരി പോലീസ് പറന്നെത്തും.


ഇനി "112" ൽ വിളിക്കൂ, പോലീസ് പറന്നെത്തും. താമരശ്ശേരി പോലീസിന് ലഭിച്ച കൺട്രോൾ റൂം വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പുതുതായി ലഭിച്ച കൺട്രോൾ റൂം വാഹനം താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ ജയൻ ഫ്ലാഗ് ഓഫ് ചെയ്തു.

രാപ്പകൽ കൺട്രോൾ റൂം സേവനം വേഗത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ പുതിയ വാഹനം സഹായകമാവും.

കൺട്രോൾ റൂം വാഹനത്തിൽ പ്രത്യേകം ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്.

താമരശ്ശേരി മേഖലയിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാനും കൺട്രോൾ റൂം സേവനം ഉപകരിക്കും.

Post a Comment

Whatsapp Button works on Mobile Device only