Friday, February 20, 2026

ആധാര്‍ കാര്‍ഡ് വാട്‌സ് ആപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം ഈസിയായി



ആധാര്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആകെയുള്ള മാര്‍ഗ്ഗം എന്താണ്. ഒന്നുകില്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലേക്ക് ചെല്ലാം, അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം അല്ലേ?. എന്നാല്‍ ഇനി അതിന്റെയൊന്നും ആവശ്യമില്ല. നിങ്ങളുടെ വാട്‌സ് ആപ്പിലൂടെ വളരെ എളുപ്പത്തില്‍ ആധാര്‍ ലഭിക്കും. അതിനായി ഇനി പറയുന്ന മാര്‍ഗം ഉപയോഗിച്ചാല്‍ മതി. ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം ഒരു സമയം ഒരിക്കല്‍ മാത്രമേ ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കൂ എന്നതാണ്.
Image

ഇതിനായി മൈ ഗവണ്‍മെന്റ് ഹെല്‍പ്പ് ഡസ്‌ക്ക് വാട്‌സ് ആപ്പ് നമ്പറിലേക്ക് ഒരു ' ഹായ്' അയക്കണം. ഇതോടൊപ്പം ഫോണില്‍ ഡിജിലോക്കര്‍ ആപ്ലിക്കേഷന്‍ ഉണ്ടായിരിക്കുകയും വേണം. ഒപ്പം ആധാറും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്തിരിക്കുകയും വേണം

ഡിജിലോക്കര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അതില്‍ ഒരു അക്കൗണ്ട് ക്രീയേറ്റ് ചെയ്യുക.
My Gov Healpdesk WhatsApp നമ്പറായ 9013151515 ഫോണില്‍ സേവ് ചെയ്യുക.
സേവ് ചെയ്ത നമ്പറിലേക്ക് ഒരു ഹായ് അയക്കുക.
ചാറ്റ്‌ബോട്ടില്‍ ഡിജിലോക്കര്‍ സേവനങ്ങളുടെ മെനു ഉണ്ടാകും.അതിലെ 'ഡിജിലോക്കര്‍' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക
ഇപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി നല്‍കി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം.
തുടര്‍ന്ന് ആധാറിന്റെയും മറ്റ് രേഖകളുടെയും ലിസ്റ്റ് കാണാന്‍ സാധിക്കും
ഇത് പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

Post a Comment

Whatsapp Button works on Mobile Device only