Friday, February 20, 2026

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ തിരികെ ഏൽപ്പിച്ച് സത്യസന്ധതക്ക് മാതൃകയായി നൗഫൽ



താമരശ്ശേരി: കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലര മണിക്ക് എളേറ്റിൽ വട്ടോളി ബസ്റ്റാൻ്റിൽ വെച്ച് മാതാവിനൊപ്പം നടന്നു പോകുമ്പോഴാണ് ഈങ്ങാപ്പുഴ കാക്കവയൽ സ്വദേശി പുതിയോട്ടിൽ നൗഫലിന് സ്വർണ ലോക്കറ്റ് കളഞ്ഞുകിട്ടിയത്.

തുടർന്ന് ഇതിൻ്റെ ഉടമയെ കണ്ടെത്തുന്നതിനായി സമൂഹമാധ്യമങ്ങൾ വഴി വാർത്ത നൽകുകയായിരുന്നു

ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ആഭരണത്തിൻ്റെ ഉടമ കിഴക്കോത്ത് കച്ചേരിമുക്ക് സ്വദേശിനി അഫ്സത്ത് വാർത്തക്കൊപ്പം നൽകിയ നൗഫലിൻ്റെ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. ആഭരണം അഫ്സത്തിൻ്റെത് തന്നെയാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഉടമക്ക്
കൈമാറാൻ ആഭരണവുമായി നൗഫലും, ഏറ്റുവാങ്ങാൻ അഫസ്ത്തും ഇന്ന് ഉച്ചയോടെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി. താമരശ്ശേരി ഇൻസ്പെക്ടർ പി എം ജയൻ്റെ സാന്നിദ്ധ്യത്തിലാണ് ആഭരണം ഉടമക്ക് കൈമാറിയത്.

സത്യസന്ധതക്ക് മാതൃക കാട്ടിയ നൗഫലിനെ താമരശ്ശേരി പോലീസ് അനുമോദിച്ചു.നൗഫലിൻ്റെ പ്രവൃത്തി മറ്റുള്ളവർക്ക് പ്രചോദനമാവട്ടെയുന്നും ഇൻസ്പെക്ടർ പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only