Friday, May 1, 2026

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ



കോഴിക്കോട്: കോഴിക്കോട്ട് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ ലഹരിവേട്ട തുടരുന്നു. വെള്ളിയാഴ്ച 151 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന് അറസ്റ്റ്‌ചെയ്ത്.

അൽഫാത്ത് വലിയതോതിൽ ലഹരിമരുന്ന് വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്ന് ഡാൻസാഫിന് നേരത്തേ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ചയാണ് കല്ലമ്പാറ കല്ല് വളപ്പിൽ ഭാഗത്തുവെച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 151 ഗ്രാം എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്.

സ്‌കൂൾ അവധിക്കാലമായതിനാൽ എംഡിഎംഎയ്ക്ക് ആവശ്യക്കാരേറിയെന്നും ഇതിനാലാണ് വലിയ അളവിൽ ലഹരിമരുന്ന് എത്തിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. കോഴിക്കോട്ടേക്ക് പലതവണ ലഹരിമരുന്ന് വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു.

Post a Comment

Whatsapp Button works on Mobile Device only