Friday, May 1, 2026

ലോഡ് ഷെഡ്ഡിങ്ങിൽ കെഎസ്ഇബി വാദം തെറ്റ്; 2024 നെക്കാൾ വർധിച്ചത് 236 മെഗാ വാട്ടിന്‍റെ ഉപയോഗം മാത്രം: ബദൽ സാധ്യതകൾ കെഎസ്ഇബി ആലോചിച്ചില്ല



ലോഡ് ഷെഡ്ഡിങ്ങിന് കാരണം പ്രതിദിന ഉപയോഗത്തിലെ റെക്കോര്‍ഡ് വർധനവ് എന്ന കെഎസ്‍ഇബി വാദം തെറ്റ്. 2024 നെക്കാൾ വർധിച്ചത് 236 മെഗാ വാട്ടിന്‍റെ ഉപയോഗം മാത്രമാണ്. ബദൽ സാധ്യതകൾ കെഎസ്ഇബി ആലോചിച്ചില്ല.

ലോഡ് ഷെഡിങ്ങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് കെഎസ്ഇബി ഇന്നലെ വ്യക്തമാക്കിയിരുന്നു. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിലഭിച്ച 200മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും മുടങ്ങിയിരുന്ന 200മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനായി. ഇതോടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായെന്നും വിശദീകരണം. ലോഡ് ഷെഡിങ് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെഎസ്ഇബി വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു."
 
അതേസമയം, സംസ്ഥാനത്ത് പ്രഖ്യാപിതമോ, അപ്രഖ്യാപിതമോ ആയ ലോഡ് ഷെഡിങ് ഇല്ലെന്നും, ലോഡ് കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണ് കറന്‍റ് പോകാൻ കാരണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞത്. അധികവൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിൽ കാലതാമസുണ്ടായെന്ന് സമ്മതിക്കുമ്പോഴും റഗുലേറ്ററി കമ്മീഷനെതിരെ കടുത്ത വിമർശനങ്ങൾ മന്ത്രി ഉന്നയിച്ചില്ല. അതിരപ്പള്ളി അടക്കമുള്ള പദ്ധതികൾ നടപ്പാകാത്തതിന് കാരണം ബാഗും തൂക്കി നടക്കുന്നവരാണെന്ന് മന്ത്രി പരിഹസിച്ചിരുന്നു.

Post a Comment

Whatsapp Button works on Mobile Device only