Tuesday, May 5, 2026

കനലൊരു തരിപോലുമില്ല; മൂന്ന് സംസ്ഥാനത്തെ ഭൂപടത്തില്‍ ഇടംപിടിക്കാതെ ഇടതുപക്ഷം



നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങളിലും കനലിനു പോലും ഇടതുപക്ഷമില്ലെന്നതാണ് കാണപ്പെടുന്നത്.

കേരളത്തിന് പുറമെ പശ്ചിമ ബംഗാളില്‍ മാത്രമാണ് ഇടതുപക്ഷം അക്കൗണ്ട് തുറന്നത്. തൃണമൂലിന് മുൻപ് നൂറ്റാണ്ടുകളോളം അധികാരത്തിലിരുന്ന സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.

സിപിഎം എന്ന പാർട്ടി പശ്ചിമ ബംഗാളില്‍ പൂർണമായും തകർന്നുവെന്ന് തന്നെ ഇനി പറയേണ്ടി വരും. ഇനി ബിജെപിയും തൃണമൂലും തമ്മിലാവും ഇനിയുള്ള പോരാട്ടം. ഇടതുപക്ഷം എന്ന ലേബല്‍ ഇനി കേരളത്തിലെ ഏതാനും സീറ്റുകളില്‍ ഒതുങ്ങും.

5 സംസ്ഥാനങ്ങളില്‍ നടന്ന ശക്തമായ മത്സരത്തില്‍ ഇടതുകോട്ടയില്‍ വിള്ളല്‍ വീണുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ചെങ്കൊടി പാറിച്ചിരുന്ന കേരളത്തിൻ്റെ വിധിയെഴുത്തില്‍ തന്നെ ഞെട്ടിത്തെറിച്ചിരിക്കുകയാണ് ദേശീയനേതൃത്വം.

അസം, പോണ്ടിച്ചേരി എന്നി സംസ്ഥാനങ്ങളിലും ഇടതുപക്ഷം ചിത്രത്തില്‍ പോലുമില്ല. ദേശീയതലത്തില്‍ ഇടതു പാർട്ടി അപ്രത്യക്ഷമാക്കുന്നതിൻ്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.


Post a Comment

Whatsapp Button works on Mobile Device only