Saturday, May 2, 2026

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍


വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. വോട്ടെണ്ണല്‍ ദിനത്തില്‍ ജില്ലയില്‍ 144 പ്രഖ്യാപിക്കുമെന്നും, നിയമം ലംഘിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായേക്കാവുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഭരണകൂടം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. കൂടാതെ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങള്‍, റാലികള്‍, വലിയ ജാഥകള്‍ എന്നിവയ്ക്ക് പൂര്‍ണ്ണമായും നിയന്ത്രണമുണ്ടാകും.

ജില്ലാ ഭരണകൂടത്തിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും ഭരണകൂടം അഭ്യർത്ഥിച്ചു.

Post a Comment

Whatsapp Button works on Mobile Device only