Sunday, May 3, 2026

സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു



മുക്കം നഗരസഭയിലെ
അമ്പലക്കണ്ടി പൂളപ്പൊയിൽ റോഡിലെ  ഇരട്ട കുളങ്ങരയിൽ 
ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു അപകടം.

ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശി സൗദാബി കെ വി  (36) ആണ് മരണപ്പെട്ടത്. 

കുന്ദമംഗം മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കുഞ്ഞി മരക്കാറാണ് ഭർത്താവ്.
 അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന സമയത്താണ് അപകടം നടന്നത് ,  കുഞ്ഞി മരക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .

ഭർത്താവിന്റെ മലമയമ്മയിലെ  വീട്ടിൽ
 നിന്നും മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്, ഉടനെ നാട്ടുകാർ ഓമശ്ശേരിയിലെ സികാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Whatsapp Button works on Mobile Device only