Wednesday, April 29, 2026

ഫ്രഷ് കട്ട് ഉടമകൾ സാമ്പത്തിക സഹായം ചെയ്ത പരിപാടിയിൽ പങ്കെടുത്ത് ഡിഐജി യതീഷ് ചന്ദ്ര; അവിശുദ്ധ ബന്ധത്തിന് തെളിവെന്ന് സമരസമിതി



കോഴിക്കോട്: ഫ്രഷ്കട്ട് ഉടമകൾ സാമ്പത്തിക സഹായം ചെയ്യുന്ന പരിപാടിയിൽ ഡിഐജി യതീഷ് ചന്ദ്ര പങ്കെടുത്തത് വിവാദത്തിൽ. ഫ്രഷ് കട്ട് ഉടമയും ഡിഐജിയും ഒരു വാഹനത്തിൽ കറിയ ദൃശ്യങ്ങൾ മീഡിയക്ക് ലഭിച്ചു.

ഇത് ഫ്രഷ് കട്ട് ഉടമകളും ഡിഐജിയും തമ്മിലെ അവിശുദ്ധ ബന്ധത്തിന് തെളിവെന്ന് സമരസമിതി ആരോപിച്ചു. കണ്ണൂർ പയ്യന്നൂരിൽ നടന്ന അഡ്വഞ്ചർ കാർ  റൈസിംഗിലാണ് ഫ്രഷ് കട്ട് ഉടമകളും യതീഷ് ചന്ദ്രയും പങ്കെടുത്തത്. ഫ്രഷ്കട്ട് വിരുദ്ധ സമരം സംഘർഷത്തിലേക്ക് വഴിമാറിയതിനു പിന്നിൽ യതീഷ് ചന്ദ്രയാണെന്നാണ് സമരസമിതിയുടെ ആരോപണം.

അതേസമയം, ഒരു ഇടവേളക്കുശേഷം ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി പ്രവർത്തകർക്കെതിരായ പൊലീസ് വേട്ട പുനരാരംഭിച്ചതായി ഇരകൾ. പ്രതികളെ തേടി എന്ന പേരിൽ തുടർച്ചയായ ദിവസങ്ങളിൽ പുലർച്ചെ രണ്ടിനും മൂന്നിനും വീടുകളിലെത്തുന്ന പൊലീസ്, രോഗികളെയും കുട്ടികളെയും ബുദ്ധിമുട്ടിക്കുന്നു. ഉറങ്ങിക്കിടക്കുമ്പോൾ വാതിലിലും ജനലിലും മുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും നാട്ടുകാരുടെ ആരോപണം.

Post a Comment

Whatsapp Button works on Mobile Device only