തളിപ്പറമ്പിലെ ആന്തൂരിൽ സിപിഐഎമ്മിൽ കലഹം. ആന്തൂർ സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ആന്തൂരിൽ ചിലർ സ്വന്തം സാമ്രാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. നേതാക്കളുടെ നിലപാടുകളെ വിമർശിക്കുന്നവരെ ബിജെപി ആക്കാൻ ശ്രമിക്കുന്നു എന്ന് പോസ്റ്റിൽ ആക്ഷേപം. നേതാക്കളിൽ ചിലരുടെ പ്രവർത്തി ആന്തൂരിൽ വർഗീയ ശക്തികൾക്ക് വിത്തു പാകുന്നുവെന്നും വിമർശനം.
നേതാക്കളെ തിരുത്താൻ തയ്യാറാകുന്നില്ലെങ്കിൽ പാർട്ടിയുടെ അടിത്തറ ഇളകുമെന്നും പോസ്റ്റിൽ മുന്നറിയിപ്പ്. ചർച്ച ആയതോടെ കുറിപ്പ് പേജിൽ നിന്ന് പിൻവലിച്ചു. ആരും ബിജെപിയായി ജനിക്കുന്നില്ലെന്നും ചില നേതാക്കളുടെ പ്രവർത്തനമാണ് മറ്റ് രാഷ്ട്രീയത്തിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നതെന്ന് എഫ്ബി പോസ്റ്റിൽ പറയുന്നു.

Post a Comment