Tuesday, April 14, 2026

'ഇരുതുള്ളിപ്പുഴ' ജനങ്ങളുടെ ഭീതിക്ക് അറുതി വരുത്തണമെന്നാവശ്യം.,


താമരശ്ശേരി: ഇരുതുള്ളിപുഴ ഒഴുകുന്ന താമരശ്ശേരി പഞ്ചായത്തിലെ അണ്ടോണ ചക്കിക്കാവ് പാലത്തിന് സമീപമായി നിരവധി കുടുംബങ്ങൾ അപകടഭീഷണി നേരിടുന്നു. മഴക്കാലം ആകുന്നതോടെ നിറഞ്ഞു കവിയുന്ന ഇരുതുള്ളി പുഴയിലൂടെ ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടാകുന്നതിനാൽ സുരക്ഷിതമല്ലാത്ത ഈ ഭാഗങ്ങളിലെ ജനങ്ങളുടെ ഭീതിക്ക് അറുതി വരുത്തണമെന്നാവശ്യം ശക്തമാകുകയാണ്. താമരശ്ശേരി ഓമശ്ശേരി പഞ്ചായത്തുകളുടെ അതിർത്തി ഏരിയയാണ് ഇരുതുള്ളിപ്പുഴ ഒഴുകുന്ന ഈ പ്രദേശം
കഴിഞ്ഞ പ്രളയ കാലത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ നീക്കിവെച്ച റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായ ത്തിന്റെ ഏരിയയിൽ പെട്ട ഭാഗം അരകോടിയിലധികം രൂപ മുടക്കി വലിയ സംരക്ഷണഭിത്തി സ്ഥാപിച്ചിരുന്നു.

എന്നാൽ ഈ ഭിത്തി സ്ഥാപിച്ചതിനാൽ മഴക്കാലത്ത് ശക്തമായി ഒഴുകിയെത്തുന്ന വെള്ളം
ഭിത്തിയിൽ തട്ടുകയും സംരക്ഷണ ഭിത്തിയില്ലാത്ത ഏരി യയിലേക്ക് വെള്ളം ശക്തിയായി ഇടിച്ചു കയറുകയുമാണ് ചെയ്യാറുള്ളത്. താമരശ്ശേരി പഞ്ചായത്തിന്റെ 12,11 വാർഡുക മുൾപ്പെട്ടതാണ് പ്രളയ ഭീഷണിയിൽ സുരക്ഷിതമല്ലാത്ത ഈ പ്രദേശങ്ങൾ.

സുരക്ഷിത മതിൽ പണി യുന്നതോടെ ഈഭാഗത്തേക്ക് ഇടിച്ചുകയറുന്ന പുഴ വെളളത്തിന്റെ ഭീഷണിക്ക് അറുതിയാകുമെങ്കിലും ഇരുതുള്ളി പുഴയുടെ ശരിയായ ഒഴുക്കിന് ശാസ്ത്രീയ സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്

ഇരുതുള്ളി പുഴയുടെ ഈ ഭാഗങ്ങളിൽ തന്നെ മൂന്നു വളവുകളുണ്ട്. ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഈ വളവുകളിൽ വെള്ളം തട്ടുകയും ശരിയായ വിധത്തിൽ വെള്ളം ഒഴുകി പോകുന്നതിന് ഈ വളവുകൾ തടസ്സമാവുകയും ചെയ്യുകയാണ്. അതു കൊണ്ടുതന്നെ വളവുകൾ നേരെയാക്കി മഴക്കാലത്ത് ശക്തമാകുന്ന വെള്ളത്തിന്റെ ഒഴു
ക്ക് കൂടുതൽ എളുപ്പമാ ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സുരക്ഷിത ഭിത്തി സ്ഥാപി ക്കുന്നതോടൊപ്പം ഇരുതുള്ളി പുഴയിൽ അടിഞ്ഞുകൂടിയ മണലും,മാലിന്യവസ് തുക്കളും എടുത്തുമാറ്റി പു ഴയെ പുനരുജ്ജീവിപ്പിക്കുന്ന തിനുള്ള ശാസ്ത്രീയ സംവി ധാനം വേണമെന്ന് നാട്ടുകാർ പറയുന്നു.

മഴക്കാലത്ത് ഭീതിയോടെ കഴിയുന്ന ഈ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ആശ്വാ സമാകുന്നതിന് സുരക്ഷിത ഭിത്തിയും പുഴയിലൂടെ തടസ്സങ്ങളില്ലാതെ വെള്ളമൊഴുകി പോകുന്നതിനുള്ള ശാസ്ത്രീയ സംവിധാനം ഒരുക്കുന്നതിനും സർക്കാർ തലങ്ങളിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയും ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകൾ അടക്കം വിനിയോഗിച്ചും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശി ച്ച കോഴിക്കോട് ജില്ലാ പഞ്ചായത്ത് താമരശ്ശേരി ഡിവിഷൻ മെമ്പർ പി ജി മുഹമ്മദ് പറഞ്ഞു.
താമരശ്ശേരി പഞ്ചായ ത്ത് പ്രസിഡണ്ട് റസിന സിയാ
ലി, സി വി ബാപ്പു, പറമ്പിൽ റഷീദ്, അബ്ദുല്ല കുട്ടി മാസ്റ്റർ,
അഷിൽ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

Post a Comment

Whatsapp Button works on Mobile Device only