കൊടുവള്ളി കച്ചേരി മുക്കിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു. മറിവീട്ടിൽ താഴം സ്വദേശിനി പറയരുകണ്ടി ഹഫ്സത്ത് (ഉമ്മു39) ആണ് മരിച്ചത്.
കിഴക്കോത്ത് കച്ചേരിമുക്കിൽ ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം
എളേറ്റിൽ ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ തെറ്റായി എതിർ ദിശയിൽ വന്ന പന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിക്കുകയായിരന്നു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി മുറിഞ്ഞു.ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് :റഷീദ് അട്ടക്കുളങ്ങര
മാതാവ്: ആയിഷക്കുട്ടി കരുവൻപൊയിൽ.
മക്കൾ: മുഹമ്മദ് സിനാൻ,ആയിഷ ഹന്ന.
സഹോദരങ്ങൾ: ത്വൽഹത്ത് , ഉഖ്ബത്ത്

Post a Comment