പേരാമ്പ്ര മണ്ഡലത്തിലെ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ ടിപി രാമകൃഷ്ണന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ഫാത്തിമ തെഹ്ലിയയുടെ സ്ഥാനാർഥിത്വം. യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തഹ്‍ലിയ മതംപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫിന് ഇല്ലെന്ന് വിശദീകരിച്ച് ടിപി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് എൽഡിഎഫ് അല്ല എന്നും ടി.പി കൂട്ടിച്ചേർത്തു.
എന്നാൽ
അനൗൺസ്മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകിയെന്നും പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണൻ പറഞ്ഞു. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയിൽ പറയുന്നു. പേരാമ്പ്രയിലെ അനൗൺസ്മെന്റ് ഏറെ വിവാദമായിരുന്നു.
ഇടതുപക്ഷം അങ്ങനെയൊരു അനൗൺസ്മെൻ്റ് നടത്തിയിട്ടില്ല. പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകൾ ഉൾപ്പെടെ തെളിവായി ഹാജരാക്കുമെന്നും പെൻഡ്രൈവ് നൽകാനും തയ്യാറാണെന്നും ടിപി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ക്ഷുഭിതനായാണ് ടിപി മറുപടി നൽകിയത്.
എന്നാൽ എൽ ഡി എഫിൻ്റെ വിവാദ അനൗൺസ് മെൻ്റ് സോഷ്യൽ മീഡിയയിൽ ഇപ്പഴും നിറഞ്ഞ് നിൽക്കുകയാണ്. ഫാത്തിമ തഹ് ലി യക്കെതിരെയുള്ള ആരോപണം തെളിയിക്കാൻ കഴിയാത്തതും തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ തിരിഞ്ഞു കുത്തുന്നതായാണ് പേരാമ്പ്രയിലെ വിലയിരുത്തൽ.
മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ ടിപി രാമകൃഷ്ണന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ഫാത്തിമ തെഹ്ലിയയുടെ സ്ഥാനാർഥിത്വം.

Post a Comment