Tuesday, April 14, 2026

താമരശ്ശേരിയിൽ 'വിഷുപ്പക്ഷികൾ-2026' സ്നേഹസംഗമം നടത്തി.


താമരശ്ശേരി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പരിവാറും സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി ഭിന്നശേഷി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സ്നേഹസംഗമം 'വിഷുപ്പക്ഷികൾ-2026' നടത്തി. പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികൾക്ക് വിഷുക്കോടിയും സമ്മാനങ്ങളും വിതരണം ചെയ്തു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്തു. പരിവാർ പ്രസിഡൻ്റ് എൻ.കെ. സബീറ നുസ്രത് അധ്യക്ഷയായി.


പി. സിക്കന്തർ, തെക്കയിൽ, രാജൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കെയർ ഹോം ഡയറക്ടർ ഡോ. ഷൈനി എബ്രഹാം മുഖ്യാതിഥിയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. കാവ്യ, വാർഡ് മെമ്പർ ആസാദ് കാരാടി, പരിവാർ സെക്രട്ടറി ഐ.വി. ജംഗീഷ് കുമാർ, എസ് ഡബ്ല്യു.എസ്. പ്രസിഡന്റ് വി.പി. ഉസ്മാൻ, സെക്രട്ടറി ഉസ്മാൻ പി. ചെമ്പ്ര, സി. ആയിഷ, നാസർ എളേടത്ത്, സി. അഫ്സൽ എന്നിവർ സംസാരിച്ചു.

വിവിധ കലാപരിപാടികളും നടന്നു.

Post a Comment

Whatsapp Button works on Mobile Device only