താമരശ്ശേരി: ഡോ. എം.കെ. മുനീർ MLA യുടെ 2023-24 ആസ്‌തി വികസന നിധിയിൽ ഉൾപ്പെടുത്തി താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗവ. യു.പി. സ്കൂൾ താമരശ്ശേരി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു.
സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടമാണ് നിർമ്മിക്കുന്നത് എന്ന് എം.എൽ.എ. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ പ്രധാന പരിഗണനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മൈമൂന ഹംസ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നസീറ ശരീഫ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ഗഫൂർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ.കാവ്യ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജി. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം ആസാദ് കാരാടി എന്നിവർ സംസാരിച്ചു.
ഡി.ഇ.ഒ. താമരശ്ശേരി സുബൈർ കെ.കെ.എ.എസ്, എ.ഇ.ഒ. താമരശ്ശേരി പൗളി മാത്യു, പി.ടി.എ. പ്രസിഡണ്ട് ഷൈജു പി., എസ്.എം.സി. ചെയർമാൻ എം.സുൽഫിക്കർ, ഹെഡ്മിസ്ട്രസ് റോസമ്മ ചെറിയാൻ എന്നിവർ സാന്നിധ്യം വഹിച്ചു.
കെ.ബി.എം.ഇ.എൽ.സി.സി.എസ് (KBMELCCS) ആണ് നിർമ്മാണ പ്രവർത്തികൾ നിർവഹിക്കുന്നത്. പുതിയ കെട്ടിടം സ്കൂളിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് സഹായകരമാകുമെന്ന് നാട്ടുകാർ പ്രതീക്ഷ പ്രകടിപ്പിച്ചു.


Post a Comment