Tuesday, March 3, 2026

ഇടവിള കിറ്റുകളുടെ വിതരണോൽഘാടനം


താമരശ്ശേരി: ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2025-2026 പദ്ധതിയുടെ ഭാഗമായുള്ള ഇടവിള കിറ്റുകളുടെ വിതരണോൽഘാടനം ഗുണഭോക്താക്കൾക്ക് നൽകി കൊണ്ട് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസീനാ സിയാലി നിർവ്വഹിച്ചു. താമരശ്ശേരി കൃഷിഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്  ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നസീറ ഷരീഫ് അദ്ധ്യക്ഷത വഹിച്ചു.  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി. അബ്ദുൽ ഗഫൂർ വി.ആർ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർമാരായ മൊയ്തീൻ കോയ, രത്നവല്ലി, എം.കെ.അബ്ദുൽ റഷീദ്, സൗജ അബ്ദുറഹിമാൻ, ആസാദ് കാരാടി,ബബിത സുരേന്ദ്രൻ, കൃഷി ഓഫീസർ രജീഷ് കുമാർ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ബിന്ദു ആനന്ദ് സ്വാഗതവും, കൃഷി അസിസ്റ്റന്റ് ഷൈജ നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only