കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ കെ എസ് യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റു ങ്കന്ന് പറയപ്പെടുന്നത്. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വന്ദേഭാരത് എക്‌സ്പ്രസിൽ കയറാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് അടുത്ത് വെച്ചാണ് കെ എസ് യു പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. . മന്ത്രിക്കൊപ്പം സംഭവം നടക്കുമ്പോൾ സ്പീക്കർ എഎൻ ഷംസീറും ഉണ്ടായിരുന്നു
കണ്ണൂരിൽ വിവിധ പരിപാടികൾക്കായാണ് മന്ത്രി എത്തിയത്. ഈ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് പ്രതിഷേധമുണ്ടായിരുന്നു. നേരത്തെ കരിങ്കൊടി കാട്ടിയതിന് യൂത്ത് ലീഗ് ജില്ലാ നേതാവിനെ ഡി വൈ എഫ് വൈ പ്രവർത്തകർ മർദ്ദിച്ചിരുന്നു.

Post a Comment