കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് എന്ന് പറയപ്പെടുന്നതിന്‍റെ വീഡിയോ തെളിവ് ഹാജരാക്കിയാൽ പാരിതോഷികം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി.ഒരു പവൻ സ്വര്‍ണമാണ് സമ്മാനം നൽകുക.
സ്പീക്കർ എ.എൻ ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ വീണ ജോർജും ഷംസീറും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ നാടകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡിജിപിക്കാണ് പരാതി നൽകിയത്."
ഇന്നലെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ വീണ ജോര്‍ജിന് പരിക്കേറ്റത്."
പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ മന്ത്രി സമരക്കാരെ നേരിടാനുള്ള തരത്തിൽ ആണ് അവരുടെ പിന്നാലെ പോവുന്നതും വനിതാ പൊലീസ് അടക്കമുള്ള വർ അവരേ തടയുന്നതുമാണ് വെളിയിൽ വരുന്നത്.
മന്ത്രിയുടെ അടുത്ത് പോലും സമരക്കാർ എത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന വീഡിയോ ഇന്ന് യൂത്ത് കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. റെയിൽവേ സ്റ്റേഷനിലെ ക്യാമറയിൽ വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന്
ആർപിഎഫും വ്യക്തമാക്കിയിരുന്നു.

Post a Comment