Friday, February 27, 2026

ശബരിമല പടിപൂജ ബുക്കിംഗിൽ തട്ടിപ്പ്; രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്



കൊച്ചി : ശബരിമലയിലെ പടിപൂജ ബുക്കിംഗുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതരമായ ക്രമക്കേടുകളിൽ ഹൈക്കോടതി ശക്തമായ ഇടപെടൽ നടത്തി. ബുക്കിംഗുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഉടൻ പിടിച്ചെടുക്കാനും അവ മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാനും ദേവസ്വം വിജിലൻസ് ചീഫ് ഓഫീസർക്ക് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.

ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണത്തിലാണ് ശബരിമലയിലെ പടിപൂജ ബുക്കിംഗില്‍ ക്രമക്കേടുകൾ പുറത്തുവന്നത്. പടിപൂജ ബുക്ക് ചെയ്ത ചിലർ വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. കൂടാതെ, ബുക്ക് ചെയ്ത പടിപൂജ മറിച്ചുവിൽക്കുന്നതായും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

പടിപൂജ ബുക്കിംഗ് മറ്റൊരാൾക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പകരം പടിപൂജ അനുവദിക്കില്ലെന്നും ദേവസ്വം ബെഞ്ച് അറിയിച്ചു. പടിപൂജ ബുക്കിംഗിന്റെ വിശ്വാസ്യതയില്‍ത്തന്നെ ആശങ്കയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അടുത്ത ഒരു വർഷത്തെ പടിപൂജ ബുക്കിംഗിന്റെ മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ബുക്കിംഗ് സംവിധാനം ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ

Post a Comment

Whatsapp Button works on Mobile Device only