Sunday, February 15, 2026

താമരശ്ശേരിയിൽ കിണറുകളിലെ വെള്ളത്തിന് നിറം മാറ്റം



താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് കാരാടി തോട്ടക്കര ഭാഗത്തെ കിണറുകളിലെ വെള്ളമാണ് നീല നിറത്തിൽ  കാണപ്പെട്ടത്. തോട്ടക്കര ഷിനോബിന്റെ വീട്ടിലെ കിണറിൽ കഴിഞ്ഞ വ്യാഴാഴ്‌ച മുതലും, സമീപത്തെ അബ്ദുൽ അസീസിൻ്റെ വീട്ടിലെ കിണറിൽ ഇന്നലെ മുതലുമാണ് നിറവ്യത്യാസം കണ്ടുതുടങ്ങിയത്.വെള്ളത്തിന് മറ്റ് ഗന്ധമൊന്നും ഇല്ല.ആരോഗ്യ വകുപ്പ് അധികൃതരേയും, ഗ്രാമ പഞ്ചായത്ത് അധികൃതരേയും വിവരമറിയിച്ചതായി വീട്ടുകാർ പറഞ്ഞു. വീടുകളുടെ 50 മീറ്റർ അകെ ലെ കൂടി ഒരു തോട് ഒഴുകുന്നുണ്ടെങ്കിലും തോട്ടിലെ വെള്ളത്തിനോ, തോടിന് സമീപമുള്ള കിണറുകളിലെ വെള്ളത്തിനോ നിറവ്യത്യാസമൊന്നുമില്ല.

Post a Comment

Whatsapp Button works on Mobile Device only