Monday, February 23, 2026

പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട് ഭാഗികമായി തകര്‍ന്നു; ഉപകരണങ്ങളെല്ലാം കത്തിനശിച്ചു



പാലക്കാട്: നാട്ടുകലില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം. പാലക്കാട് നാട്ടുകല്‍ കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തില്‍ ഭാഗികമായി തകർന്നത്.

പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. അപകടത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറി. മറ്റ് ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു

വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലില്‍ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയ കുടുംബമാണ് ഫ്രിഡ്ജ് കത്തുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Whatsapp Button works on Mobile Device only