Monday, February 23, 2026

നന്മ കോരങ്ങാട് റംസാൻ റിലീഫ് വിതരണം ചെയ്തു


താമരശ്ശേരി: നന്മ കോരങ്ങാട് വർഷം തോറും നടത്താറുള്ള റംസാൻ റിലീഫ് നന്മ പ്രസിഡണ്ട് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.  നന്മ ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ 120 കുടുംബങ്ങൾക്കാണ് റംസാൻ കിറ്റ് വിതരണം നടത്തിയത്.

ജില്ലാപഞ്ചായത്ത് മെമ്പർ പി.ജി. മുഹമ്മദ്, കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നസീഫ് കൊടുവള്ളി, ജനറൽ സെക്രട്ടറി അയ്യൂബ് ഖാൻ, വൈസ് പ്രസിഡണ്ട് ഷംനാസ് കന്നൂട്ടിപ്പാറ, മൂന്നാം വാർഡ് മെമ്പറും നന്മ സെക്രട്ടറിയുമായ ഹബീബുറഹ്മാൻ തുടങ്ങിയവരെ ചടഞ്ഞിൽ വച്ച് തങ്ങൾ ഉപഹാരം നൽകി ആദരിച്ചു

 അബ്ദുൽ ഹമീദ് സി (കോഴിക്കോട്), ജാഫർഖാൻ (ഖത്തർ), ലിഫ്റ്റ് ന്റെ എംഡി മഹേഷ്, നന്മ ട്രഷറർ അബ്ദുൽ മജീദ് ടി.പി, പി സി മുഹമ്മദ് ബഷീർ, അബ്ദുൽ മജീദ് മാസ്റ്റർ കെ വി, പി സി അയ്യൂബ്, താജുന്നിസാ ഖാദർ, ബുഷ്റ ഫൈസൽ, നസീമ അസീസ്, ജംഷീന വി കെ, നജ്മ റഷീദ്,റഹ്മത്ത് എം സി, സുഹറ കെ വി, ഷാഹിന ഇ കെ, സാജിത ഫയാസ്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
നന്മ വർക്കിംഗ് പ്രസിഡണ്ട് സയ്യിദ് കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജന:സെക്രട്ടറി അഷ്റഫ് കോരങ്ങാട് സ്വാഗതം പറഞ്ഞു.  നന്മ എക്സിക്യൂട്ടീവ് അംഗങ്ങളും വനിത എക്സിക്യൂട്ടിവ് അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.വർക്കിംഗ് സെക്രട്ടറി നൗഷാദ് എ.ടി. നന്ദി രേഖപ്പെടുത്തി.

Post a Comment

Whatsapp Button works on Mobile Device only