സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉത്തരവാദികളായ ആളുകള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവി വിഡി സതീശന്‍. സിപിഐഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ഇതില്‍ പങ്കുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു
ഒരാളുടെ അനുവാദമില്ലാതെ അയാളുടെ വ്യക്തിപരമായ ഡാറ്റ ചോര്‍ത്താന്‍ പാടില്ല. ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉത്തരവാദികളായ ആളുകള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണം. ഡാറ്റ ചോര്‍ത്തല്‍ വലിയ കുറ്റകൃത്യമാണ്. സിപിഐഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ഇതില്‍ പങ്കുണ്ട്. ഗൗരവതരമായ കാര്യമാണ്. ഔദ്യോഗിക സംവിധാനങ്ങളെ പോലും ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസിന്റെ കയ്യില്‍ ഒരു ഡാറ്റയുമില്ല. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ഡാറ്റ ഉപയോഗിച്ച് കോണ്‍ഗ്രസ് ഒരു സര്‍വേയും നടത്തുന്നില്ല. ഞങ്ങള്‍ ഡറ്റ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ കേസെടുക്കട്ടെ – അദ്ദേഹം പറഞ്ഞു.

Post a Comment