Saturday, October 4, 2025

പൂനൂർ ടൈൽസ് അപകടം: മാതൃകയായി രക്ഷാപ്രവർത്തനം നടത്തിയ അഷ്‌റഫലിയെ മുസ്‌ലിം ലീഗ് ആദരിച്ചു



താമരശ്ശേരി: പൂനൂർ ചീനിമുക്കിൽ കണ്ടെയ്‌നറിൽനിന്ന് ടൈൽസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ധീരമായി നേതൃത്വം നൽകിയ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രവർത്തകൻ അഷ്‌റഫലിയെ താമരശ്ശേരി പഞ്ചായത്ത് 22-ാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
കണ്ടെയ്‌നറിൽ നിന്ന് വലിയ ടൈൽസ് ഷിഫ്റ്റുകൾ ഇറക്കുന്നതിനിടെ ടൈൽസിനടിയിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അഷ്‌റഫലി നടത്തിയ സമയോചിതവും ആത്മാർത്ഥവുമായ ഇടപെടലാണ് യുവാക്കളെ രക്ഷിക്കാൻ നിർണായകമായത്. അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
        വാർഡ് മുസ്‌ലിം ലീഗ് കൺവെൻഷനോടനുബന്ധിച്ച് അവേലത്ത് ലീഗ് ഓഫീസിൽ  നടന്ന ചടങ്ങ് റിയാദ് കെ.എം.സി.സി കോഴിക്കോട് ചാപ്റ്റർ ഭാരവാഹിയായ ഫൈസൽ ടി.കെ ഉദ്ഘാടനം ചെയ്യുകയും അഷ്‌റഫലിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവർക്ക് തുണയാകുന്ന അഷ്‌റഫലിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

     വാർഡ് മുസ് ലിം ലീഗ് സെക്രട്ടറി കെ.കെ മൻസൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് കോയ പൂക്കോട് അധ്യക്ഷത വഹിച്ചു.
സി.എം അബ്ബാസ്, അബ്ദുള്ള സി.എം, അഷ്‌റഫ് വി.കെ, കുവൈത്ത് കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് കെ.കെ യൂസുഫ് , റഹ്മത്തുള്ള (കെഎംസിസി ജിദ്ദ), സലീം കെ.കെ, കോയ, , മുബശ്ശിർ സി.പി, ഷംസുദ്ദീൻ വി.കെ
തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Whatsapp Button works on Mobile Device only