Saturday, September 13, 2025

താമരശ്ശേരിയിൽ വീണ്ടും എം.ഡി.എം.എ വേട്ട.



താമരശ്ശേരി: ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 81 ഗ്രാം എം .ഡി.എം. എ യുമായി യുവാവിനെ കോഴിക്കോട് റൂറൽ എസ് .പി .കെ .ഇ.ബൈജു ഐ.പി.എസ് ൻ്റെ കീഴിലുള്ള  സംഘം പിടികൂടി. 


മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരി ചുങ്കത്തിന് അടുത്തുവെച്ച് പോലീസ് പിടികൂടിയത്.  KL 20 P 9658 നമ്പർ സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എം.ഡി. എം .എ. ബാംഗ്ലൂരിൽ നിന്നും സ്കൂട്ടറിൽ നേരിട്ട് വരുന്ന വഴിയാണ് ഇയാൾ പിടിയിലായത്.ബാംഗ്ലൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുകയാണ് ഇയാൾ


ഒരു വർഷമായി ബാംഗ്ലൂരിൽ കഫെ ഷോപ്പിൽ ജീവനക്കാരനാണ് .പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വരും.
  നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. പ്രകാശൻ പടന്നയിൽ ,താമരശ്ശേരി ഡി.വൈ.എസ്.പി. കെ. സുഷീർ എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ .രാജീവ്ബാബു , 

താമരശ്ശേരി എസ്.ഐ മാരായ വി.കെ.  റസാക്ക്, എം.അബ്ദു, സ്പെഷ്യൽ സ്ക്വാഡ് എ. എസ്.ഐ മാരായ ഷാജി .വി .വി , വി.സി.ബിനീഷ്.,എസ്. സി.പി.ഓ മാരായ എൻ.എം ജയരാജൻ,പി. പി ജിനീഷ്, ഇ.കെ. അഖിലേഷ്, പി.കെ.ലിനീഷ്, കെ.രമ്യ, ടി.പി.പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Whatsapp Button works on Mobile Device only