നിങ്ങളില്‍ പലര്‍ക്കും നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാകാറുണ്ട് അല്ലേ. ദഹനക്കുറവിന്റെ പ്രശ്‌നമാണെന്നോ എന്തെങ്കിലും കഴിച്ചതിന്റെ പ്രശ്‌നമാണെന്നോ കരുതി പലരും ഇതിനെ തള്ളിക്കളയാറാണ് പതിവ്. ഇടയ്ക്കിടെയുണ്ടാകുന്ന നെഞ്ചെരിച്ചില്‍ അപകടകരമല്ലെന്ന് തോന്നുമെങ്കിലും അത് സൂക്ഷിക്കേണ്ട കാര്യമാണ്.
നെഞ്ചെരിച്ചിലും അന്നനാള കാന്‍സറുമായി ബന്ധമുണ്ടെന്ന് പറയുകയാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്.
തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍ അന്നനാള കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് (GERD) ഉം കാന്‍സറും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു. ആമാശയത്തെ തൊണ്ടയുമായി (ശ്വാസനാളം) ബന്ധിപ്പിക്കുന്ന പേശി ട്യൂബായ അന്നനാളത്തിലേക്ക് ആസിഡ് കയറുന്ന ഒരു ദീര്‍ഘകാല അവസ്ഥയാണ് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് (GERD).

Post a Comment