Saturday, September 6, 2025

മട്ടന്നൂരിൽ 18കാരിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി, അപകടത്തിൽപ്പെട്ടത് താമരശ്ശേരി സ്വദേശിനി



കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ 18കാരിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരില്‍ വൈകീട്ട് 4 മണിയോടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ഇർഫാനയാണ് പുഴയിൽ വീണത്. അവധിയായതിനാൽ വെളിയമ്പ്രയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോള്‍ വീഴുകയായിരുന്നു.  പെൺകുട്ടിക്കായി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Post a Comment

Whatsapp Button works on Mobile Device only