Friday, August 29, 2025

എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ . ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. പന്തീരങ്കാവ് കുഴൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ഗ്രാം എം ഡി എം എ യുമായാണ് മൂന്നു പേരെ അസി കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫു സംഘവും പന്തീരങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്. അരീക്കാട് നല്ലളം ഏർചാം വീട്ടിൽ അബ്ദുൽ സമദ് സഹോദരൻ ഏർചാം വീട്ടിൽ സാജിദ് ജമാൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ എന്നിവരാണ് പിടിയിലായത്. 2024 ഇൽ ഇവരെ 18 കിലോഗ്രാം കഞ്ചാവുമായി ബംഗളൂരു പോലീസ് പിടി കൂടിയിരുന്നു ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയതാണ്.അറഫ നദീർ കഞ്ചാവ് കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ഓഗസ്റ്റ് 15 ന് ബംഗളൂരു ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ്. സാജിദും നദീറും തമ്മിൽ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്. മയക്കുമരുന്ന് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് ജാമ്യത്തിൽ ഇറങ്ങിയ നദീറിനെ സാജിദ് ജമാൽ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയത്. മാത്രമല്ല നദീറിനെ ജാമ്യത്തിൽ ഇറങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയതും സാജിദ് ആയിരുന്നു. ഇവർ മുൻപ് പല തവണകളായി വൻതോതിൽ എം ഡീ എം എ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ട എത്തിച്ച് വിൽപ്പന നടത്തിയിട്ടുണ്ട്. പ്രധാനമായും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഇവർ കച്ചവടം നടത്തിവരുന്നത്. പോലീസുകാരോ മറ്റ് അപരിചിതരോ തങ്ങളുടെ താമസസ്ഥലത്തേക്ക് കടന്നുവരുന്നത് തടയുന്നതിന് വേണ്ടി റൂമിനു മുമ്പിൽ വളരെ അപകടകാ രികളായ റോട്ട് വീലർ ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ ബ്രീഡുകളെ ഇവർ വളർത്തിയിരുന്നു .പോലീസിനെ കണ്ടതോടെ നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ പോലീസ് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. നഗരത്തിനകത്തുംപുറത്തു മായി അടുത്തിടെ പിടിച്ച നിരവധി മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവർക്ക് വൻ അളവിൽ എം ഡി എം എ എത്തിച്ചു നൽകിയത്. സഹോദരന്മാരായ അബ്ദു‌ൽ സമദും സാജിദ് ജമാലും ആണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് Drug bust in Kozhikode again. Three people including brothers arrested with MDMA.
Three people including brothers arrested with MDMA. The accused were arrested during a search conducted by the DANSAF team and the Panthirankavu police. The police caught the accused who tried to escape by releasing the dogs. The three people were arrested with 30 grams of MDMA brought for sale in front of a private person's flat in Kunjamoola, Panthirankavu Kuzhal Nadakkavu by the City DANSAF team led by Assistant Commissioner K.A. Bose and the Panthirankavu police. The arrested were Abdul Samad, a brother of Ercham house in Areekad Nallalam, Sajid Jamal, a native of Ercham house in Alappuzha, and Arafa Nadeer, a native of Mannancheri. In 2024, they were caught by the Bengaluru police with 18 kilograms of cannabis and were released on bail. Arafa Nadeer was released from the Bengaluru jail on August 15 after serving a year and a half in the cannabis case. Sajid and Nadeer met in prison. Sajid Jamal called Nadeer, who was out on bail, to Kozhikode to trade drugs. Moreover, it was Sajid who provided the necessary financial assistance to get Nadeer out on bail. They have previously transported large quantities of MDMA from Bangalore to Kozhikode and sold them. They mainly target students and youth. They had kept very dangerous breeds such as Rottweiler and German Shepherd in front of their room to prevent police or other strangers from entering their residence. When they saw the police, they tried to release the dogs, but the police subdued them with timely intervention. A large amount of MDMA was supplied to those arrested in several recent drug cases in and outside the city. Police have received information that the brothers are Abdul Samad and Sajid Jamal.

Post a Comment

Whatsapp Button works on Mobile Device only