ബാലുശ്ശേരി: കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. കാരന്തൂർ പരപ്പാനൽ മുഹമ്മദ് റാഫി(36), ഉണ്ണികുളം ഇരുമ്പോട്ട്പൊയിൽ നൗഫിക് അസ്ലം(36) എന്നിവരെയാണ് ബാലുശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിൽ മഞ്ഞപ്പാലത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യൽ നടന്നുക്കൊണ്ടിരിക്കുകയാണ്.

Post a Comment