Sunday, May 3, 2026

ഡല്‍ഹിയില്‍ കെട്ടിടത്തില്‍ തീപിടിച്ച് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം



ഡല്‍ഹിയില്‍ കെട്ടിടത്തില്‍ തീപിടിച്ച് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെ വിവേക് വിഹാറിലെ നാല് നില കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലാണ് തീപിടിച്ചത്. 15 ഓളം പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരെ കാണാനില്ലെന്നാണ് കെട്ടിടത്തില്‍ ഉള്ളവര്‍ പറയുന്നത്.

14ഓളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം വന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രണ്ടാം നിലയിലെ തീ മൂന്നും നാലും നിലകളിലേക്ക് പടര്‍ന്നിരുന്നു. 
പരിക്കേറ്റവരെ ഗുരു ടെഗ് ബഹദൂര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. രാവിലെ ആറ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.
'പുലര്‍ച്ചെ നാല് മണിക്കാണ് തീപിടിത്തമുണ്ടായെന്ന ഫോണ്‍ കോള്‍ വന്നത്. ഫയര്‍ ടീമും പ്രാദേശിക പൊലീസും ഉടനടി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. തീ നിയന്ത്രണവിധേയമാക്കാന്‍ രണ്ട് മണിക്കൂറ് വേണ്ടി വന്നു. അതിന് ശേഷമാണ് തിരച്ചില്‍ നടത്താന്‍ തുടങ്ങിയത്', ഡിസിപി രാജേന്ദ്ര പ്രസാദ് മീന പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only