Tuesday, May 5, 2026

തെരഞ്ഞെടുപ്പ് തോൽവിയിൽ ഇഴകീറി പരിശോധനക്ക് സിപിഎം,കണ്ണൂരിൽ പ്രതിഫലിച്ചത് ഉൾപാർട്ടി പ്രശ്നങ്ങളെന്ന് നിഗമനം



തെരഞ്ഞെടുപ്പ് തോൽവിയിൽ ഇഴകീറി പരിശോധനക്ക് സിപിഎം. സിപിഎം സംസ്ഥാന സെക‌ട്ടേറിയറ്റ് നാളെ. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണാനായില്ലെന്നും എസ്ഐആറിന് ശേഷമുണ്ടായ ഐക്യം ഇടത് വിരുദ്ധ തരംഗത്തിനിടയാക്കിയെന്നാണ് നിരീക്ഷണം. ന്യൂനപക്ഷ വോട്ട് നിർണ്ണായകമായ ഇടങ്ങളിലെല്ലാം നേരിട്ടത് കനത്ത തിരിച്ചടിയാണ്. കണ്ണൂരിൽ പ്രതിഫലിച്ചത് ഉൾപാർട്ടി പ്രശ്നങ്ങളെന്നാണ് പ്രാഥമിക നിഗമനം. പാർട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. 

നേതൃത്വത്തിന്റെ നയപമരമായ പാളിച്ചകൾ വിലയിരുത്തും. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുത്തില്ലെങ്കിൽ സാധ്യത കെഎൻ ബാലഗോപാലിനാണെന്നാണ് സൂചന.


നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചിരുന്നു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. 

മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു

Post a Comment

Whatsapp Button works on Mobile Device only