Monday, May 4, 2026

താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.ഒരു മണിക്കൂർ നേരത്തെ സാഹസിക പരിശ്രമത്തിന് ഒടുവിൽ പിടികൂടി



താമരശ്ശേരി ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയിലെ ഇന്ത്യൻ സ്റ്റൈൽ ക്ലോസറ്റിനകത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

ശുചി മുറിയിൽ  പോയ അവസരത്തിൽ ഫൈസൽ പാമ്പിൻ്റെ വാൽ പുറത്തു കാണുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ജില്ലാ RRTറസ്ക്യൂ ടീം അംഗമായ നാസർ കൈപ്പുറം സ്ഥലത്തെത്തിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല, പിന്നീട് ക്ലോസറ്റ് വെട്ടിപ്പൊളിച്ചാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.

ഏതു സ്ഥലത്തും പാമ്പുകൾ കയറിപ്പറ്റാൻ സാധ്യതയുള്ളതിനാൽ സാധാരണ ക്ലോസറ്റ് ഉപയോഗിക്കുന്നവർ  ഏറെ ജാഗ്രത പുലർത്തണമെന്ന് ആർ ആർ ടി അംഗം നാസർ കൈപ്പുറം പറഞ്ഞു.
രാത്രി 11 മണിക്ക് പാമ്പിനെ പിടികൂടാൻ ആരംഭിച്ച ശ്രമം 12 മണി വരെ 

Post a Comment

Whatsapp Button works on Mobile Device only