താമരശ്ശേരി: താമരശ്ശേരിക്ക് സമീപം വെളിമണ്ണയിൽ മദ്രസ വിട്ടു വീട്ടിലേക്ക് പോകുകയായിരുന്ന 5 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. വെളിമണ്ണ തട്ടാഞ്ചേരി അൻസാബിൻ്റെ മകൾ ഫാത്തിമ അമറിൻ (5) നാണ് മദ്രസ വിട്ട് മറ്റു കുട്ടികൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുന്ന വഴി വയലിനോട് ചേർന്ന റോഡരികിൽ വെച്ച് പാമ്പുകടിയേറ്റത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം 108 ആബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment