ദുബൈ/റിയാദ് : ലോകബാങ്ക് 2026-ലെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ പ്രവചനം വെട്ടിച്ചുരുക്കി. മേഖലയിലെ മൊത്തം ആഭ്യന്തര ഉൽപ്പാദന (GDP) വളർച്ച ജനുവരിയിൽ കണക്കാക്കിയ 3.6 ശതമാനത്തിൽ നിന്ന് 1.8 ശതമാനമായി ഇടിയുമെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയുമാണ് സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമായത്.
രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവയെ ഉൾപ്പെടുത്തിയുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തുവന്നത്. ഉൽപ്പാദനക്കുറവും തൊഴിൽ വിപണിയിലെ പ്രതിസന്ധികളും നേരിടുന്ന മിഡിൽ ഈസ്റ്റിന് നിലവിലെ സംഘർഷം വലിയൊരു തിരിച്ചടിയാണെന്ന് റിപ്പോർട്ടിൽ ലോകബാങ്ക് ചൂണ്ടിക്കാട്ടി.
ജി.സി.സി രാജ്യങ്ങളിലെ പ്രവചനം
സംഘർഷം ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളെയും ഇറാഖിനെയും സാരമായി ബാധിച്ചു. എണ്ണ വരുമാനത്തിലുണ്ടായ ഇടിവ് കാരണം ജി.സി.സി വളർച്ചാ നിരക്ക് 1.3 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിൽ ഓരോ രാജ്യങ്ങളുടെയും അവസ്ഥ എടുത്തു പറയുകയും ചെയ്തു.
സഊദി അറേബ്യ: ജനുവരിയിലെ കണക്കിനെ അപേക്ഷിച്ച് 1.2 ശതമാനം ഇടിവ്. 2025-ലെ 4.3 ശതമാനത്തിൽ നിന്ന് 2026-ൽ വളർച്ച 3.1 ശതമാനമായി കുറയും. എങ്കിലും ഗൾഫ് സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും ശക്തമായ സാന്നിധ്യമായി സഊദി തുടരും.
യു.എ.ഇ: വളർച്ചാ പ്രവചനത്തിൽ 2.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2025-ലെ 5 ശതമാനത്തിൽ നിന്നും 2.4 ശതമാനമായി വളർച്ച കുറയും.
ഖത്തർ: സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി നേരിടുന്നത് ഖത്തറാണ്. ജനുവരിയിലെ പ്രവചനത്തിൽ നിന്ന് 11.0 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയുടെ 20 ശതമാനത്തോളം വരുന്ന ദ്രവീകൃത പ്രകൃതിവാതക (LNG) വിതരണത്തിലുണ്ടായ തടസ്സങ്ങൾ കാരണം ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥ 5.7 ശതമാനം ചുരുങ്ങും.
കുവൈത്ത്:കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ 6.4 ശതമാനം ചുരുങ്ങും. എണ്ണ കയറ്റുമതിക്കായി നൂറു ശതമാനവും ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യത്തിന്, കടലിടുക്ക് അടച്ചിടുന്നത് സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായി നിലയ്ക്കാൻ കാരണമാകും.
ബഹ്‌റൈൻ: 1.8 ശതമാനം ഇടിവ്. വളർച്ചാ നിരക്ക് 3.1 ശതമാനത്തിൽ നിന്ന് 1.3 ശതമാനമായി കുറയും.
ഒമാൻ: 1.2 ശതമാനം ഇടിവ്. 2025-ലെ 3.6 ശതമാനത്തിൽ നിന്ന് 2.4 ശതമാനമായി വളർച്ച മന്ദഗതിയിലാകും.കൂപ്പുകുത്തി ഇറാഖ് സമ്പദ്‌വ്യവസ്ഥ
ഏറ്റവും വലിയ ആഘാതം…

Post a Comment