അമിതമായി ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ അരക്കെട്ടിന് ചുറ്റും വണ്ണം കൂടിവരുന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ? ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ? പ്രായമാകുന്നതുകൊണ്ടാകും എന്ന് ആശ്വസിച്ച് അതിനോട് പൊരുത്തപ്പെട്ടുപോകുന്നവരും ഉണ്ടാവാം. ഇന്ത്യയില്‍ മധ്യവയസ് കഴിഞ്ഞ മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണിത്. വയറിലെ ഈ കൊഴുപ്പ് സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ ആദ്യ ബാഹ്യ ലക്ഷണമാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ഊന്നി പറയുന്നു.
weight-gain-around-the-waist
സ്ത്രീകള്‍ മധ്യവയസിലേക്കെത്തുമ്പോള്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, ഇന്‍സുലിന്‍ ഹോര്‍മോണുകള്‍ തമ്മിലുളള സുരക്ഷിതമായ കണക്ഷന്‍ മാറാന്‍ തുടങ്ങുന്നു. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കൂടുകയോ വ്യത്യാസം വരികയോ ചെയ്യുമ്പോള്‍ ശരീരം സ്വാഭാവികമായും ശരീരത്തിന്റെ താഴത്തെ ഭാഗത്തുനിന്നും അടിവയറ്റിലേക്ക് കൊഴുപ്പ് തള്ളുന്നു. ഇത് വണ്ണം വയ്ക്കുക എന്ന കേവലമൊരു ഒരു സൗന്ദര്യ പ്രശ്‌നം മാത്രമല്ല നിങ്ങളുടെ കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ്.
എന്താണ് ഇന്‍സുലിന്‍ പ്രതിരോധം, പല സ്ത്രീകളും ഇത് അറിയാന്‍ വൈകുന്നത് എന്തുകൊണ്ട്
ഇന്‍സുലിന്‍ കൊഴുപ്പ് സംഭരിക്കുന്ന ഒരു ഹോര്‍മോണ്‍ ആയതിനാല്‍ ഉയര്‍ന്ന അളവില്‍ ഇതുണ്ടാവുമ്പോള്‍ ശരീരത്തിന് കൊഴുപ്പ് കത്തിക്കുന്നത് സ്വാഭാവികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. അപ്പോള്‍ ശരീരം സ്ഥിരത നിലനിര്‍ത്താന്‍ അമിതമായി പരിശ്രമിക്കേണ്ടിവരുന്നു. ശരീരത്തിന്റെ ഈ പോരാട്ടം അരക്കെട്ടിന്റെ വലിപ്പം വര്‍ധിക്കുന്നതിലേക്ക് നീങ്ങുന്നു.
സ്ത്രീകളിലെ ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ ലക്ഷണങ്ങള്‍
അരയ്ക്ക് ചുറ്റും വണ്ണം വയ്ക്കുക. പ്രത്യേകിച്ച് 'സ്‌പെയര്‍ ടയര്‍' അല്ലെങ്കില്‍ 'ആപ്പിള്‍' ആകൃതി.
പഞ്ചസാരയോടുളള തീവ്രമായ ആസക്തി, പ്രത്യേകിച്ച് ഭക്ഷണശേഷമോ ഉച്ച കഴിഞ്ഞോ
നിരന്തരമായ ക്ഷീണം, തളര്‍ച്ച എന്നിവ അനുഭവപ്പെടുക.ഉച്ച ഭക്ഷണത്തിന് ശേഷം ക്ഷീണം.
തലച്ചോറിലെ മങ്ങിയ അവസ്ഥ. ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ചിന്തകളില്‍ മങ്ങല്‍
ചര്‍മ്മത്തിലെ മാറ്റങ്ങള്‍. കഴുത്തിലോ കക്ഷങ്ങളിലോ ഉള്ള ഇരുണ്ട പാടുകള്‍(ആകാന്തോസിസ് നൈഗ്രിക്കന്‍സ്)
പിസിഒസ് ന്റെ ലക്ഷണങ്ങള്‍. അതായത് ക്രമരഹിതമായ ആര്‍ത്തവം അല്ലെങ്കില്‍ തലമുടിയുടെ കനം കുറഞ്ഞുപോകല്‍
ഇന്‍സുലിന്‍ പ്രതിരോധം നിയന്ത്രിക്കാന്‍ എന്ത് ചെയ്യാം
കാര്‍ഡിയോ വ്യായാമം
കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നതിനുമുമ്പ് നാരുകള്‍ (പച്ചക്കറികള്‍), പ്രോട്ടീന്‍ (പരിപ്പ്, പനീര്‍, മുട്ട, അല്ലെങ്കില്‍ ലീന്‍ പ്രോട്ടീന്‍) എന്നിവ കൊണ്ട് ഭക്ഷണം ആരംഭിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയുന്നു.
അള്‍ട്രാ-പ്രോസസ്ഡ് കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക. ബിസ്‌കറ്റുകളും ,ബ്രെഡും മാറ്റി റാഗി, ജോവര്‍, സ്റ്റീല്‍-കട്ട് ഓട്‌സ് പോലുള്ള ധാന്യങ്ങള്‍ കഴിക്കുക.
ഉറക്കത്തിന് മുന്‍ഗണന നല്‍കുക. ഒരു രാത്രിയിലെ ഉറക്കക്കുറവ് പിറ്റേന്ന് ഇന്‍സുലിന്‍ പ്രതിരോധം ഗണ്യമായി വര്‍ദ്ധിപ്പിക്കും.
weight-gain-around-the-waist
ഡോക്ടറെ കാണേണ്ടത് എപ്പോള്‍
വ്യായാമവും ചിട്ടയായ ഭക്ഷണക്രമവും പാലിച്ചിട്ടും നിങ്ങള്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ ഒരു പ്രൊഫഷണല്‍ കണ്‍സള്‍ട്ടേഷനു സമയമായി എന്നാണ് അര്‍ഥം
അരക്കെട്ടിന്റെ ചുറ്റളവില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ് (ഇന്ത്യന്‍ സ്ത്രീകള്‍ക്ക് 31.5 ഇഞ്ചില്‍ കൂടുതല്‍).
ടൈപ്പ് 2 പ്രമേഹത്തിന്റെയോ ഹൃദ്രോഗത്തിന്റെയോ കുടുംബ ചരിത്രം.
വിശ്രമം കൊണ്ട് പരിഹരിക്കപ്പെടാത്ത നിരന്തരമായ ക്ഷീണം.
PCOS ന്റെയോ മറ്റേതെങ്കിലും പ്രത്യുത്പാദന പ്രശ്‌നത്തിന്റെയോ ദൃശ്യമായ ലക്ഷണങ്ങള്‍.
(ഡല്‍ഹിയിലെ സികെ ബിര്‍ള ആശുപത്രിയിലെ പ്രസവചികിത്സ, ഗൈനക്കോളജി ഡയറക്ടര്‍ ഡോ. ത്രിപ്തി രഹേജ ,ഇന്റേണല്‍ മെഡിസിന്‍ ആന്‍ഡ് പ്രിവന്റീവ് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റായ ഡോ. ശ്രദ്ധേയ് കത്യാര്‍ എന്നിവര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍നിന്ന്)

Post a Comment