Wednesday, March 11, 2026

ചാലക്കര യു.പി സ്കൂളിൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.



താമരശ്ശേരി: ഡോ.എം കെ മുനീർ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടുപയോഗിച്ച് പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്‌കൂളിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ഡോ.എം കെ മുനീർ എംഎൽഎ നിർവ്വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി അധ്യക്ഷത വഹിച്ചു.

 മുൻ എംഎൽഎ വി.എം ഉമ്മർമാസ്റ്റർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് നവാസ് ഈർപ്പോണ, ഗ്രാമപഞ്ചായത്തംഗം എം.കെ അബ്ദുൽറഷീദ്, താമരശ്ശേരി AEO പൗളി മാത്യു, കൊടുവള്ളി ബ്ലോക്ക് മെമ്പർ ഗിരീഷ്കുമാർ, പി,റംല ഖാദർ, മുജീബുറഹ്മാൻ, SMC ചെയർമാൻ ഇസ്ഹാഖ് ചാലക്കര, സിറാജ് തച്ചംപൊയിൽ, നസീർമുട്ടായി, സി.പി അബ്ദുൽ ഖാദർ, ഹബീബ് എൻ പി, നൂറുദ്ധീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 



പിടിഎ പ്രസിഡൻ്റ് ഫസൽ എ എം സ്വാഗതവും, ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. GHSS പൂനൂരിലെ NSS അംഗങ്ങൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയായ ദേശനാഴികയുടെ പ്രകാശനകർമ്മം പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് നവാസ് ഈർപ്പോണ നിർവ്വഹിച്ചു.മുൻ ഗ്രാമപഞ്ചായത്തംഗം റംലഖാദറിന് സ്നേഹോപഹാരം നൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തംഗം എം കെ അബ്ദുൽ റഷീദിനെ പൊന്നാടയണിയിച്ചു.

 സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി ജീനിയസ് ടോപ്പ് നേടിയ ഫാത്തിമ അസ്മിയ, അൽമാഹിർ ടാലൻ്റ് ടെസ്റ്റ് വിജയികൾ, രുചിക്കൂട്ട് മത്സര വിജയി ബീനാകുമാരി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Post a Comment

Whatsapp Button works on Mobile Device only