Wednesday, March 25, 2026

വെടിനിർത്തൽ നടപ്പിലാക്കണമെങ്കിൽ യുഎസ് സൈനിക താവളങ്ങൾ അടച്ച് പൂട്ടണം, ഹോർമൂസ് കടക്കാൻ ട്രാൻസിറ്റ് ചാർജ്: ഇറാൻ



ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ഭാ​ഗമായി വെടിനിർത്തലിനുള്ള നി​ബന്ധനകൾ ഇറക്കിയ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ. വെടിനിർത്തൽ നടത്തണമെങ്കിൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ അടച്ച് പൂട്ടണമെന്നാണ് ഇറാൻ്റെ ആവശ്യം. ഹോർമൂസ് കടലിടുക്കിൻ്റെ ഉപരോധത്തിലും ഇറാൻ നിലപാട് കടുപ്പിച്ചു. 

ഹോർമൂസ് കടക്കാൻ വിദേശ കപ്പലുകൾ ഇറാന് ട്രാൻസിറ്റ് ചാർജ് നൽകണമെന്നാണ് ഇറാൻ്റെ തീരുമാനം. തന്ത്ര പ്രധാനമായ ജലപാതയുടെ പൂർണ്ണ നിയന്ത്രണം ഇറാൻ ഏറ്റെടുക്കുമെന്നാണ് നിബന്ധന.

ഇറാൻ്റെ സംഘർഷബാധിത പ്രദേശമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ വിദേശ കപ്പലുകൾക്ക് ഇറാൻ 2 മില്യൺ ഡോളർ( ഏകദേശം 18 കോടി രൂപ) തുക ഇടാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വെടിനിർത്തൽ കരാറിൽ അമേരിക്കയുടെ ആവശ്യങ്ങൾ അറിയിച്ച് ട്രംപ് രം​ഗത്തെത്തിയത് പിന്നാലെയാണ് ഇറാൻ്റെ പുതിയ നീക്കം.

Post a Comment

Whatsapp Button works on Mobile Device only