Wednesday, March 18, 2026

കഞ്ചാവുമായി അസം സ്വദേശി പിടിയിൽ..



    പുതുപ്പാടി:  അസമിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാളെ കോഴിക്കോട് റൂറൽ എസ്.പി, ഫറാഷ്.ടി ഐ.പി. എസ് ൻ്റെ കീഴിലുള്ള സംഘം പിടികൂടി. 

      താമരശ്ശേരി കൈതപ്പൊയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം മോറിഗാവ് ,കാളികജാരി സ്വദേശി നാസിറുദ്ദീ (25) നെയാണ് പതിനേഴിന് രാത്രിയോടെ ഒരു കിലോ എഴുപത്തി അഞ്ച് ഗ്രാം കഞ്ചാവുമായി ഡാൻസാഫ് സംഘവും താമരശ്ശേരി പോലീസും ചേർന്ന് പിടികൂടിയത്. 

 വീട്ടിലെ റാക്കിനു മുകളിൽ പ്ലാസ്റ്റിക് കവറിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചില്ലറ വിൽപ്പനയ്ക്കായി നിരവധി പ്ലാസ്റ്റിക് കവറുകളും ഉണ്ടായിരുന്നു.  നാല് ദിവസം മുൻപാണ് ഇയാൾ അസമിൽ നിന്നും കഞ്ചാവുമായി കൈതപ്പൊയിൽ എത്തിയത്.   അസമിൽ നിന്നും ചെറിയ തുകക്ക് എത്തിക്കുന്ന കഞ്ചാവ് പാലക്കാട്, പെരുമ്പാവൂർ എന്നിവിടങ്ങളിലും ഇയാൾ വിൽപന നടത്താറുണ്ട്. അസമിൽ നിന്നും  കിലോക്ക് പതിനായിരം രൂപയ്ക്ക് വാങ്ങി അൻപതിനായിരം രൂപയ്ക്കാണ് ഇവിടെ ചില്ലറ വിൽപന നടത്തുന്നത്. 

പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. 
 നാർക്കോട്ടിക് സെൽ  ഡി.വൈ. എസ്.പി,  ടി.ഉത്തംദാസ്,  താമരശ്ശേരി ഡി വൈ എസ് പി ,കെ. വിനോദ് കുമാർ  എന്നിവരുടെ നിർദ്ദേശപ്രകാരം ഡൻസാഫ് എസ് ഐ രാജീവ് ബാബു, എ എസ് ഐ ജയരാജൻ എൻ.എം, ജിനീഷ് പി. പി, താമരശ്ശേരി എസ് ഐ ഗൗതംഹരി, സി.പി.ഒ ശ്രീജിത്ത് സി.കെ, സിനി.വി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Post a Comment

Whatsapp Button works on Mobile Device only