താമരശ്ശേരി: കോഴിക്കോട് - വയനാട് ദേശീയപാതയിലെ അടിവാരം കൈതപ്പൊയിലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.
റോഡിന്റെ തെറ്റായ വശത്തുകൂടി (Wrong Side) വന്ന കാർ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
ദേശീയപാതയിലെ വെള്ളവര മറികടന്ന് എതിർദിശയിലുള്ള ട്രാക്കിലേക്ക് കാർ കയറിയ നിലയിലാണ് വീഡിയോയിലുള്ളത്.
തന്റെ വശത്തുകൂടി കൃത്യമായി വന്ന ലോറിയിൽ കാർ പോയി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത തടസ്സമുണ്ടായി.
നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment