Sunday, March 15, 2026

മങ്ങാട് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്



ഓമശ്ശേരി: മങ്ങാട് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികനായ കൊയിലാണ്ടി മായപ്പുറത്ത് അശ്വിൻ പ്രകാശ് (25)നും കാറിൽ ഉണ്ടായിരുന്ന താമരശ്ശേരി കോരങ്ങാട് കല്ലിടുക്കിൽ സാലാഹുദ്ദീനുമാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയായിരുന്നു അപകടം. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും  താമരശ്ശേരിയിൽ നിന്നും ഓമശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്.

റോഡിൽ രൂപപ്പെട്ട കുഴിയിൽ ചാടി നിയന്ത്രണം വിട്ട് കാറിനു മുന്നിലേക്ക് വന്ന സ്കൂട്ടർ യാത്രക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡ് താഴ്ന്നു പോയതിനെ തുടർന്ന്  കൊയിലാണ്ടി - താമരശ്ശേരി എടവണ്ണ റോഡിൽ അപകടങ്ങൾ പതിവാണ്.

Post a Comment

Whatsapp Button works on Mobile Device only