Friday, March 27, 2026

കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് 2.71 കോടി വോട്ടർമാർ; നിർണ്ണായകമായി കന്നിവോട്ടർമാരും വനിതാ കരുത്തും



4.66 ലക്ഷം കന്നിവോട്ടർമാർ; യുവത്വം വിധി നിശ്ചയിക്കും
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണ്ണായകമാകുന്നത് കന്നിവോട്ടർമാരുടെ സാന്നിധ്യമാണ്. സംസ്ഥാനത്താകെ 4,66,408 പേരാണ് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ ഈ യുവ വോട്ടർമാരുടെ നിലപാടുകൾ വലിയ സ്വാധീനം ചെലുത്തും.

വോട്ടർമാരിൽ വനിതാ ആധിപത്യം; സ്ത്രീ വോട്ടർമാർ കൂടുതൽ
ആകെ വോട്ടർമാരായ 2,71,42,952 പേരിൽ 1,39,21,868 പേർ സ്ത്രീകളാണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,32,20,811 ആണ്. സ്ത്രീ വോട്ടർമാർ പുരുഷന്മാരേക്കാൾ ഏഴ് ലക്ഷത്തോളം അധികമാണെന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ത്രീപക്ഷ നിലപാടുകൾക്കുള്ള പ്രാധാന്യം വർദ്ധിപ്പിക്കുന്നു. പട്ടികയിൽ 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്.

Post a Comment

Whatsapp Button works on Mobile Device only