മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗം മുന്നോട്ടുവെച്ച സുന്നി ഐക്യത്തെ പിന്തുണച്ച് എ പി വിഭാഗവും. നാളെ കോട്ടക്കലില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇത് സംബന്ധിച്ച നിലപാട് പ്രഖ്യാപിക്കും.
സുന്നികള്‍ ഐക്യപ്പെടണം എന്നതില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ലെന്ന് എ പി സമസ്ത സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നാളെ കോട്ടക്കലില്‍ വെച്ച് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തും. അന്തിമവാക്ക് കാന്തപുരം ഉസ്താദിന്റേതാണ്.
എല്ലാ വ്യക്തതയും വിശദീകരണവും കാന്തപുരം ഉസ്താദ് നടത്തുമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

Post a Comment