താമരശ്ശേരി: അമ്പായത്തോട് എ എൽ പി സ്‌കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ പേരും ലോഗോയും 'ഗോൾഡൻ വൈബ്സ് ' പ്രകാശനം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ.ആർ രാജൻ നിർവ്വഹിച്ചു.
വിദ്യാർത്ഥികളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നുമായി ലഭിച്ച നിർദ്ദേശങ്ങളിൽ നിന്നുമാണ് പേര് തെരെഞ്ഞെടുത്തത്.
ചടങ്ങിൽ താമരശ്ശേരി എ ഇ ഒ പൗളി മാത്യു മുഖ്യാഥിതിയായി പങ്കെടുത്തു. വാർഡ് മെമ്പർമാരായ അയൂബ് കാറ്റാടി, എൻ അഖിൽ, ഹെഡ് മാസ്റ്റർ കെ കെ മുനീർ, പി ടി എ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽ, എ.ടി ഹാരിസ്, കെ.കെ ജലീഷ്, കെ ആർ ബിജു, അൻഷാദ് മലയിൽ, ബേനസീറ, എ.ടി സകരിയ എന്നിവർ സംസാരിച്ചു.

Post a Comment